ഡ്രൈവർമാർക്ക് കിടക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി സൗകര്യം ഒരുക്കാൻ ധാരണ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതിഥികളുമായി എത്തുന്ന ഡ്രൈവർമാർക്ക് കിടക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി സൗകര്യം ഒരുക്കാൻ ധാരണയായതായി കെ.ടി.ഡി.സി.

ടൂറിസം വകുപ്പ് മന്ത്രി, ഡ്രൈവർമാരും റിസോർട്ട് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എന്ന് കെ.ടി.ഡി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കെ.ടി.‍ഡി.സി ചെയർമാൻ പി.കെ ശശിയുമായും ചർച്ച നടത്തി. തീരുമാനം കെ.ടി.ഡിസി സ്വാ​ഗതം ചെയ്തു.

കെ.ടി.ഡി.സി.യുടെ എല്ലാ പ്രീമിയം റിസോർട്ടുകളിലും ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് അറിയിച്ചു.