Asianet News MalayalamAsianet News Malayalam

സെപ്റ്റംബർ 27ലെ ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് സംയുക്ത ട്രേഡ് യൂണിയൻ

ബി എം എസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നൽകും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. 

kerala trade union has expressed full support for the september 27 bharat bandh
Author
Calicut, First Published Sep 22, 2021, 12:08 PM IST

ദില്ലി: വിവാദ കർഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ (Samyukta Kisan Morcha) ഈ മാസം 27ന് നടത്തുന്ന ഭാരത ബന്ദിന്(Bharat Bandh) പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ (Trade Union).   ബിഎംഎസ് ഒഴികെയുള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ നൽകും.വാഹനങ്ങൾ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. 

ഭാരത് ബന്ദിനായുള്ള പ്രവർത്തനങ്ങൾ കിസാൻ മോർച്ച ഊർജ്ജിതമാക്കി. വിവിധ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദി നായി സമരസമിതികൾക്ക് രൂപം നൽകിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണ്ണമാക്കാനാണ് സംഘടനകളുടെ ശ്രമം. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ബന്ദ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios