തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ആകെയുള്ള പത്തിൽ ഒൻപത് സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഒരു സീറ്റ് എഐഎസ്എഫ് നേടി. കഴിഞ്ഞ തവണ ഏഴ് സീറ്റിൽ എസ്എഫ്ഐയും മൂന്ന് സീറ്റിൽ കെഎസ്‌യുവും ആണ് വിജയിച്ചത്. ഇക്കുറി കെഎസ്‌യുവിന് സെനറ്റിലേക്ക് ആരെയും വിജയിപ്പിക്കാനായില്ല.

നേരത്തെ സർവ്വകലാശാല യൂണിയനിലേക്കും എസ്എഫ്ഐ പാനൽ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്തംഗ വിദ്യാർത്ഥി കൗൺസിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ശിജിത് ശിവസ്, രാഹുൽ രാജൻ, എഎസ് അനഘ, എബി ഷിനു, എഎ അക്ഷയ്, ആർ കൃഷ്ണേന്ദു, മുഹമ്മദ് യാസിൻ, എസ് നിധിൻ, യു പവിത്ര എന്നിവരാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ പ്രവർത്തകർ. ലോ അക്കാദമിയിൽ നിന്നുള്ള ആർ രാഹുലാണ് ഏക എഐഎസ്എഫ് പ്രതിനിധി.