പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റെ താണ് ഇടക്കാല ഉത്തരവ്. 

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾമാറാട്ടം നടത്തിയെന്ന കേസിൽ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി നടത്തിയ കുറ്റം അവഗണിക്കാൻ കഴിയില്ല എന്ന് പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനന്റെ താണ് ഇടക്കാല ഉത്തരവ്.

കാട്ടാക്കട ആള്‍മാറാട്ടം ഗൗരവതരം,കേസ് ഡയറി ഹാജരാക്കണം, വിശാഖിന്‍റെ അറസ്റ്റ് ഈ മാസം 20 വരെ തടഞ്ഞ് ഹൈക്കോടതി

കോളേജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്, വ്യാജേ രേഖ എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്, എന്നായിരുന്നു പ്രതിഭാഗതിൻ്റെ വാദം. എന്നൽ പ്രതി നടത്തിയത് ഗുരുതര കുറ്റമാണ് ഇത് പൊലീസ് അന്വേഷണത്തിൽ ബോധ്യമായതാണ് എന്നും സർക്കാർ അഭിഭാഷകൻ ഹരീഷ് മറുപടി നൽകിയിരുന്നു.നകേസിലെ രണ്ടാം പ്രതിയും ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ വിശാഖനെ ഈ മാസം 20വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

ജൂൺ 6 ലെ സിസിടിവി ദൃശ്യങ്ങൾ വേണം, മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് ക്രൈംബ്രാഞ്ച് നോട്ടീസ്