മുനമ്പം നിവാസികളെ പുറത്താക്കുകയെന്ന നിലപാട് തനിക്കില്ലെന്നും ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരിഗണനയില്ലെന്നും എം സി മായിൻ ഹാജി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കത്തിൽ പ്രതികരണവുമായി വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി. മുനമ്പം നിവാസികളെ പുറത്താക്കുകയെന്ന നിലപാട് തനിക്കില്ലെന്നും ഇത് സംബന്ധിച്ച വിഷയം ഇപ്പോൾ ബോർഡിന്റെ പരിഗണനയില്ലെന്നും എം സി മായിൻ ഹാജി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ വാദഗതികൾ സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നത് ബോർഡ് ചെയർമാൻ എന്ന നിലയിൽ സബ്ജുഡീസ് ആണ്. സർക്കാരിനും കോടതിക്കുമാണ് ഇപ്പോൾ മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കാൻ അധികാരം. സർക്കാരോ കോടതിയോ എടുക്കുന്ന തീരുമാനത്തെ വഖഫ് ബോർഡ് പിന്തുണക്കുമെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


