Asianet News MalayalamAsianet News Malayalam

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വഭാവം മാറി, അടുത്ത 6 മണിക്കൂറിൽ ദുർബലമാകും

നവംബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

Kerala Weather Notification November 18 Extreme low pressure change kerala rain latest news asd
Author
First Published Nov 18, 2023, 7:07 PM IST

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ ഭീഷണി അകലുന്നതായി കാലാവസ്ഥ വകുപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അതിതീവ്ര ന്യൂനമർദം ന്യൂനമ‍ർദ്ദമായി ശക്തി കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്. അടുത്ത 6  മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും അടുത്ത 5  ദിവസം കൂടി ഇടി മിന്നലോടു കൂടിയ മിതമായ/  ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നവംബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേസുകളുടെ പേരിൽ അ‌ർഹമായ സർക്കാർ ജോലി നിഷേധിക്കപ്പെടില്ല, കെ സുധാകരന്‍റെ ഉറപ്പ്; 'ഒരു പ്രവർത്തകനും ആശങ്കവേണ്ട'

അതിതീവ്ര ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്

അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ത്രിപുരക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞു. അടുത്ത 6 മണിക്കൂറിനുള്ളിൽ  വീണ്ടും ദുർബലമാകാൻ സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ  മിതമായ/  ഇടത്തരം മഴ സാധ്യത. നവംബർ 18  - 20 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,  വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2023 നവംബർ 18 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios