Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ വിഭാഗം അറിയിപ്പ്, അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും; രാത്രിയോടെ മഴ ശക്തമാകും; ഓറഞ്ച് അല‍ര്‍ട്ട്

രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ കനക്കുമെന്നാണ് സർക്കാർ
നൽകുന്ന മുന്നറിയിപ്പ്.

kerala weather today 16 october 2023 rain orange alert in four districts Cyclone Brewing in Arabian Sea apn
Author
First Published Oct 16, 2023, 4:34 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
12 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 

രാത്രിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ കനക്കുമെന്നാണ് സർക്കാർ
നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി
നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് കൂടുതൽ തീവ്ര ന്യൂനമർദ്ദമായി മാറും. 

48 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ ന്യൂനമർദ്ദം

തമിഴ്നാട് തീരത്തിന് മുകളിൽ ചക്രവാതചുഴി നിലനിക്കുന്നു.വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അറബികടലിൽ ന്യൂനമർദ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും കേരള- ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.

പടിഞ്ഞാറു - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ ഇരുപത്തിയൊന്നോടെ (21-10-2023) വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

'വിട പറഞ്ഞിട്ട് 16 വര്‍ഷങ്ങള്‍, പക്ഷേ അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടും'

മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും

തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആൻറണി രാജുവിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രാജൻ തിരുവനന്തപുരത്ത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios