കണ്ണൂർ സ്വദേശിയായ മലയാളി ബിസിനസുകാരൻ യൂനുസ് മഹമൂദ് (50) ബെംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. തലശേരി റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളായ ഇദ്ദേഹം പത്ത് വർഷമായി ബെംഗളൂരുവിലാണ് താമസം.
ബെംഗളൂരു: മലയാളി ബിസിനസുകാരൻ ബെംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറൻ്റ് ഉടമകളിൽ ഒരാളാണ്.
ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ആൾ ഇന്ത്യ കെഎംസിസി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെൻ്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്‌ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. ഖബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.