മുംബൈ: മുംബൈയിൽ വീണ്ടും മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ഗൊരേഗാവ് വെസ്റ്റിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യൻ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാക്കാൻ ഇതുവരേയും സാധിച്ചിട്ടില്ല. നിരവധി മലയാളികളാണ് രോഗബാധിതരായി മഹാരാഷ്ട്രയിൽ മരിച്ചത്. 

അതേ സമയം പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക്  ഉൾപ്പടെ കൊവിഡ് പരിശോധന നടത്തും. 

read more ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടേത് സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമെന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി, ജാഗ്രത തുടരും