കാസര്‍കോട്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം. ഭരണഘടനാ ഭേദഗതി നിയമനത്തിനെതിരെ നിയമയുദ്ധം നടത്തിയാണ് കേശവാനന്ദ ഭാരതി ശ്രദ്ധനേടിയത്. ഇഎംസ്എസ് സര്‍ക്കാരിന്‍റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യത്തെ നിയമവ്യവസ്ഥയില്‍ സുപ്രധാന നാഴികക്കല്ലായ കേശവാനന്ദ ഭാരതി കേസിലെ ഹര്‍ജിക്കാരനായിരുന്നു. ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി ഈ കേസിലായിരുന്നു.