കെവിന്‍റെ ഭാര്യാപിതാവ് ചാക്കോയ്ക്ക് ശിക്ഷ കിട്ടാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജോസഫ് പറഞ്ഞു. 

കോട്ടയം: പ്രതികളില്‍ നാലു പേര്‍ക്കെങ്കിലും വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കെവിന്‍റെ അച്ഛന്‍ ജോസഫ് പ്രതികരിച്ചു. എല്ലാ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. എങ്കിലും താന്‍ പൂര്‍ണതൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു.

കെവിന്‍റെ ഭാര്യാപിതാവ് ചാക്കോയ്ക്ക് ശിക്ഷ കിട്ടാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജോസഫ് പറഞ്ഞു. ചാക്കോയടക്കം നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. 

വിധിയില്‍ പൂര്‍ണതൃപ്തനാണെന്ന് കെവിന്‍റെ ബന്ധുവും സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ അനീഷ് പ്രതികരിച്ചു.