സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ എൻജിനിയറിങ് ഒന്നാം വർഷ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്നെണ്ണം റദ്ദാക്കി. ബേസിക് മാത്തമാറ്റിക്സ് ആൻഡ് സയൻസ്, എൻജിനിയറിങ് ഡ്രോയിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് - I എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ എൻജിനിയറിങ് ഒന്നാം വർഷ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി. ജൂൺ 23, 29, ജൂലൈ 1 തീയതികളിൽ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്. ടെക്നിക്കൽ എക്സാമിനേഷൻസ് ജോയിന്റ് കൺട്രോളറാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
കെ.ജി.സി.ഇ എൻജിനിയറിങ് (റിവിഷൻ 2022) ഏപ്രിൽ 2026 പരീക്ഷയിലെ '1001-ബേസിക് മാത്തമാറ്റിക്സ് ആൻഡ് സയൻസ്' , '1002-എൻജിനിയറിങ് ഡ്രോയിങ്' , '1031-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് - I' എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. ഈ വിഷയങ്ങളിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതികൾ വൈകാതെ തന്നെ സാങ്കേതിക പരീക്ഷാ വിഭാഗം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും ജോയിന്റ് കൺട്രോളർ അറിയിച്ചു.


