ഖാദി ബോർഡിലെ തൊഴിലാളികൾക്ക് 1000 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് വൈസ് ചെയർമാൻ ശോഭന ജോർജ്ജ് പറഞ്ഞു. 

കൊച്ചി: ഖാദി ബോർഡിലെ തൊഴിലാളികൾക്ക് 1000 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് വൈസ് ചെയർമാൻ ശോഭന ജോർജ്ജ് പറഞ്ഞു. കൊവിഡ് കാലത്ത് മാസ്ക്ക് നിർമിച്ച് വിറ്റതിലൂടെ ലഭിച്ച 23.5 അഞ്ച് കോടി രൂപയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളുടെ വിൽപ്പനക്കായി കൊച്ചി കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഡിസൈനിലും ഫാഷനിലും വസ്ത്രങ്ങൾ രൂപകല്പന ചെയ്ത് തയ്യാറാക്കി നൽകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് പറഞ്ഞു.