കണ്ണൂർ: കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മലപ്പുറത്ത് നിന്ന് എത്തിയ സംഘമാണ് കൂത്തുപറമ്പിലെ ലോഡ്ജിൽ ക്വാറന്റീനിൽ  കഴിഞ്ഞിരുന്ന ദിൻഷാദ് എന്നയാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വർണകടത്ത് റാക്കറ്റാണ് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.