എറണാകുളം കുറുപ്പുംപടി പൊലീസാണ് അറുപത്തിമൂന്നുകാരനായ സത്താറിനെ അറസ്റ്റുചെയ്തത്. ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ.
കൊച്ചി: റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ ബലമായി തടഞ്ഞുനിർത്തി ചുംബിക്കുകയും മർദിക്കുകയും ചെയ്ത മധ്യവയസ്കൻ പിടിയിൽ. എറണാകുളം കുറുപ്പുംപടി പൊലീസാണ് അറുപത്തിമൂന്നുകാരനായ സത്താറിനെ അറസ്റ്റുചെയ്തത്. ഓടമക്കാലിയിൽ ഓട്ടോ ഡ്രൈവറാണ് ഇയാൾ.
പോക്സോ കേസ്, വിധിയുടെ തലേന്ന് പ്രതി മുങ്ങി, കാണാനില്ലെന്ന് പരാതിയും; 9 വർഷം ഒളിവിൽ, ഒടുവിൽ അറസ്റ്റ്
അതേസമയം, ഇടുക്കിയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിധി വരുന്നതിന് തലേ ദിവസം ഒളിവിൽ പോയ പ്രതിയെ ഒൻപത് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. നെടുങ്കണ്ടം വടക്കേപ്പറമ്പിൽ മാത്തുക്കുട്ടി (56) ആണ് വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കുടകിൽ നിന്നും നെടുങ്കണ്ടം പൊലീസിന്‍റെ പിടിയിലായത്. പോക്സോ കേസിൽ വിധി വരുന്നതിന് മുമ്പായി മാത്തുക്കുടി നാട് വിടുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാൻ തീയതി തീരുമാനിച്ചതിന്‍റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്. തുടർന്ന് കട്ടപ്പന പോക്സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. അതേ സമയം തന്നെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. പൊലീസിനെ വെട്ടിച്ച് സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ മാത്തുക്കുട്ടി കർണാടകയിലെ കുടകിലുള്ള ക്രഷർ യൂണിറ്റിൽ ജോലി ചെയ്യുന്നതായി അടുത്തിടെ പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതോടെ അന്വേഷണ സംഘം പ്രതിയെ കുടകിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്ഐ ബിനോയി എബ്രാഹം, എൻ.ആർ .രജ്ഞിത്ത്, അരുൺ കൃഷ്ണ സാഗർ, ആർ.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് മാത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

