കൊച്ചി: കിഴക്കമ്പലത്തിന് പുറമെ അക്കൗണ്ട് തുറന്ന് ട്വന്റി ട്വന്റി. ഐക്കരനാട് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. മഴുവന്നൂരില്‍ 2 വാർഡുകളിൽ ട്വന്റി ട്വന്റി ജയിച്ചു. കിഴക്കമ്പലം പഞ്ചായത്തില്‍ ആദ്യ അഞ്ച് വാര്‍ഡുകളിലെ പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണിയിരിക്കുന്നത്. രണ്ടാം വാര്‍ഡ് ഒഴികെ എല്ലാ വാര്‍ഡിലും ട്വന്‍റി ട്വന്‍റിയാണ് ലീഡ് ചെയ്യുന്നത്. കുന്നത്തുനാടില്‍ നാല് ഇടങ്ങളിലാണ് ട്വന്റി ട്വന്റി ലീഡ് ചെയ്യുന്നത്. 

Also Read: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് തകരുന്നു; മുന്നേറി എല്‍‍ഡിഎഫ്, പിന്നാലെ ബിജെപി

തത്സമയസംപ്രേഷണം: