കിഴിശേരിയിലെ ആൾക്കൂട്ട കൊലപാതകം: വിചാരണക്കിടെ തുടരന്വേഷണം നടത്താൻ പൊലീസിന് അനുമതി നൽകി കോടതി
വിചാരണയുടെ ആദ്യ ദിവസം തന്നെ ഏഴ് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. കിഴിശേരി ഒന്നാം മൈലിൽ 2023 മെയ് 13നാണ് യുവാവ് കൊല്ലപ്പെട്ടത്
മലപ്പുറം കിഴിശേരി ആൾക്കൂട്ട കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം പ്രഖ്യാപിച്ചു. തുടരന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകി. ബിഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചിയാണ് ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായത്. കൂടുതൽ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി മൂന്ന് തുടരന്വേഷണത്തിന് അനുമതി നൽകിയത്. വിചാരണയുടെ ആദ്യ ദിവസം തന്നെ ഏഴ് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. കിഴിശേരി ഒന്നാം മൈലിൽ 2023 മെയ് 13നാണ് യുവാവ് കൊല്ലപ്പെട്ടത്.