Asianet News MalayalamAsianet News Malayalam

കെഎൽഎഫ് ആറാം പതിപ്പ് ജനുവരി 12 മുതൽ 15വരെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; അണിനിരക്കുന്നത് 500 പ്രഭാഷകർ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ജനുവരി 12ന് കോഴിക്കോട് ബീച്ചിൽ തിരിതെളിയുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

klf 6th edition from 12th to 15th january
Author
First Published Jan 11, 2023, 2:54 AM IST

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ജനുവരി 12ന് കോഴിക്കോട് ബീച്ചിൽ തിരിതെളിയുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, വി.എൻ.വാസവൻ, അഹമ്മദ് ദേവർകോവിൽ, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി, കെ.ആർ.മീര, അഭ യോനാഥ്, സുധ മൂർത്തി എന്നിവർ പങ്കെടുക്കും. 12 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക. നോബൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാനം നേടിയ എഴുത്തുകാർ, സാഹിത്യ പ്രതിഭകൾ, നയതന്ത്രജ്ഞർ, ചലച്ചിത്ര നാടക രംഗത്തെ പ്രമുഖർ, അവതാരകർ, കലാകാരന്മാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ചരിത്രകാരന്മാർ, പ്രത്രപ്രവർത്തകർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കുചേരും. 12 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രഭാഷകർ പങ്കെടുക്കും.

തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ബുക്കർ പ്രൈസ് ജേതാക്കളായ ഷെഹൻ കരുണതിലക, അരുന്ധതി റോയ്, അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി, നോബൽ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനർജി, അമേരിക്കൻ ഇൻഡോളജിസ്റ്റ് വെൻഡി ഡോണിഗർ, പ്രമുഖ ചലച്ചിത്രതാരം കമലഹാസൻ, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആർച്ചർ, ഫ്രാൻസെസ് മിറാലെസ്, ശോഭാ ഡെ, തുഷാർ ഗാന്ധി, എം.ടി വാസുദേവൻ നായർ, എം.മുകുന്ദൻ, കെ.ആർ. മീര, ടി.പത്മനാഭൻ, ജെറി പിന്റോ, ശശി തരൂർ, അഞ്ചൽ മൽഹോത്ര, ബെന്യാമിൻ, സുധാ മൂർത്തി, ജാപ്പനീസ് എഴുത്തുകാരൻ യോക്കോ ഒഗാവ്, കവി കെ. സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ പി.സായ്നാഥ്, സാഗരിക ഘോഷ്, ബർഖാ ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിൾ ഹരാരി, മനു എസ്. പിള്ള, റോക്ക്സ്റ്റാർ റെമോ ഫെർണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടൻ പ്രകാശ് രാജ്, കപിൽ സിബൽ ഗൗർ ഗോപാൽ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്ണൻ, സാമ്പത്തിക വിദഗ്ധൻ സജീവ് സന്യാൽ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രമുഖരിൽ ഉൾപ്പെടും. ശാസ്ത്രവും സാങ്കേതികവിദ്യയും, കല, സിനിമ രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരംഭകം, ആരോഗ്യം, കല വ്യവസ്ഥ സംസ്കാരം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകൾ നടക്കും. മേളയിൽ മൂന്നു ലക്ഷത്തിലധികം ആളുകൾ പങ്കാളികളാവും. തുർക്കി സ്പെയിൻ, യുഎസ്, ബ്രിട്ടൻ, ഇസ്രായേൽ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും ഫെസ്റ്റ്.

കലാകാരന്മാർ, അഭിനേതാക്കൾ, സെലിബ്രിറ്റികൾ, എഴുത്തുകാർ, ചിന്തകർ, എന്നിവർ അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നു. സമസയിപ്പിക്കുകയാണ് കേരള മികച്ച സാഹിത്യത്തെയും ജനപ്രിയ സംസ്കാരങ്ങളെയും ലിറ്ററേച്ചർ ഫെസ്റ്റ് ചർച്ചകൾക്കും ചിന്തകൾക്കും മാത്രമല്ല വിനോദങ്ങൾക്കും ഇടമുണ്ട്. ലോകപ്രശസ്ത കലാകാരന്മാരുമായി രാത്രികളിൽ ഫയർസ കാറ്റുകൾ, കർണ നിക് സംഗീത കച്ചേരികൾ, പ്രോഗ്രസീവ് റോക്ക് ബാൻഡുകളുടെ പ്രകടനം, കഥകളി ലാറിസ്, ക്ലാസിക്കൽ, മെൻകോ നൃത്തങ്ങൾ തുടങ്ങി പപ്പറ്റ് ഷോകൾ വരെ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. വാർത്താ സമ്മേളനത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ചീഫ് ഫെസിലിറ്റേറ്റർ രവി ഡി.സി  ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ എ. പ്രദീപ് കുമാർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.വി. ശശി എന്നിവർ പങ്കെടുത്തു.

Read Also; പന്ത് തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി മലപ്പുറം

Follow Us:
Download App:
  • android
  • ios