Asianet News MalayalamAsianet News Malayalam

കെഎം ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ

ദൃശ്യങ്ങൾ കോടതിയിൽ നിന്ന് നേരിട്ട് നൽകുന്നതിന് നിയമ സാധുതയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം

KM Basheer case  Sriram Venkitaraman  cctv
Author
Trivandrum, First Published Dec 15, 2020, 1:09 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർ‍ത്തകൻ കെ.എം.ബഷീര്‍ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ  പൊലീസ് തെളിവായി നൽകിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. പൊലീസ് തെളിവായി നൽകിയ രണ്ടു സിഡികള്‍ നൽകണമെന്നാണ് ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടത്. ഈ രേഖകള്‍ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ രേഖകള്‍ നൽകുന്നതിന് പ്രോസിക്യൂഷൻ ഇന്ന് എതിർത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നൽകാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദൃശ്യങ്ങള്‍ നൽകുന്ന കാര്യത്തിൽ ഈ മാസം 30ന് കോടതി തീരുമാനമെടുക്കും

Follow Us:
Download App:
  • android
  • ios