വിവാഹം പോലെയുള്ള ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണെന്ന ധാരണ പൊതുവെയുണ്ട്. എന്നാൽ, കുറഞ്ഞ ബജറ്റിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് എല്ലാ പരിപാടികളും നടത്താമെന്നതാണ് യാഥാർത്ഥ്യം.

അങ്ങനെയൊക്കെ ചെയ്യാൻ കാശ് ഒരുപാട് ആകുമന്നേ... വിവാഹം പോലെയുള്ള ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിബന്ധനയെ കുറിച്ച് പറയുമ്പോൾ പലരും പറയുന്ന കാര്യമാണിത്. കാശ് ചെലവാകുന്നതും പോരാ.. എന്തൊരു ബുദ്ധിമുട്ടാണിതൊക്കെ, ഒരു കുപ്പിവെള്ളം പോലും വയ്ക്കാൻ പറ്റില്ല... ഇങ്ങനെ പലവിധ പ്രശ്നങ്ങളും പലരും പറയാറുണ്ട്. പക്ഷേ സംഭവം ഇങ്ങനെയൊന്നും അല്ലെന്നുള്ളതാണ് സത്യം. പോക്കറ്റിൽ നിന്ന് അധികം കാശ് ചോരാതെ കുറഞ്ഞ ബജറ്റിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് എല്ലാ പരിപാടികളും നടത്താം, നാളേയ്ക്കുള്ള കരുതലാക്കി ഇന്നത്തെ ആഘോഷത്തെ മാറ്റുകയും ചെയ്യാം.

എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ

പൂര്‍ണ്ണമായും ഒഴിവാക്കി, കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ക്ക് പ്രചാരം കൊടുക്കുകയും ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം അതാത് സ്ഥലങ്ങളില്‍ തന്നെ കമ്പോസ്റ്റിലൂടെ വളമാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോളിന്‍റെ അടിസ്ഥാന തത്വം. ഇത്തരത്തില്‍ മാലിന്യം രൂപപ്പെടുന്നതിന്‍റെ അളവ് പകുതിയോളം കുറയ്ക്കുന്നതിനും അജൈവ വസ്തുക്കള്‍ വലിച്ചെറിയുന്നതു മൂലവും, കത്തിക്കുന്നത് മൂലവു

മുളള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കുറക്കുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. വന്‍ ജനപങ്കാളിത്തമുാകുന്ന ഉത്സവങ്ങളിലും ആഘോഷങ്ങളിലും, മേളകളിലും, വിവാഹങ്ങളിലുമെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് വന്‍തോതിലുളള മാലിന്യ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കുന്നതിന് സഹായകരമാണ്.

എന്തിനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍

മണ്ണിനും മനുഷ്യനും മനുഷ്യരാശിക്കും ദുരന്ത സൂചന നല്‍കിക്കൊണ്ട് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവും, ഇനവും വര്‍ദ്ധിച്ചു വരുന്നു. ആഗോളവത്കരണവും കമ്പോളീകരണവും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുളള വ്യഗ്രതയും നമ്മെ എത്തിച്ചിരിക്കുന്നത് മാലിന്യ കൂനകളിലേക്കും മാറാവ്യാധികളിലേക്കുമാണ്. മാലിന്യ കൂനകള്‍ ഉയരുന്നതും മാറാവ്യാധികള്‍ പടരുന്നതും, ആയത് പരിഹരിക്കാന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പെരുകുന്നതും സ്ഥിരം കാഴ്ചയാണ്. നമ്മുടെ സമ്പത്തിന്‍റെ നല്ലൊരു പങ്കും ഇത്തരത്തില്‍ അറിഞ്ഞോ അറിയാതെയോ നാം ചെലവഴിച്ചു തീര്‍ക്കുകയാണ്.

ഫലം ആരോഗ്യനഷ്ടം, ധനനഷ്ടം, വരും തലമുറയുടെ ഭാവി അനിശ്ചിതത്വത്തിലേക്കും എത്തിച്ചേരും. “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുക” എന്ന ആപ്തവാക്യം ശുചിത്വം മുന്നോട്ട് വയ്ക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോളിലൂടെ മറ്റൊരു വ്യഖ്യാനത്തിലേക്ക് എത്തുകയാണ്. മാലിന്യം ഉത്പാദിപ്പിച്ചിട്ട് അത് സംസ്‌കരിക്കുന്നതിനുളള പോം വഴി അന്വേഷിച്ച് നടക്കാതെ മാലിന്യ ഉത്പാദനം കുറയ്ക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

ഗ്രീന്‍ പ്രോട്ടോക്കോള്‍ തത്വങ്ങള്‍ അറിയാം

• നിത്യജീവിതത്തില്‍ നിന്ന് എല്ലാത്തരം (പ്ലാസ്റ്റിക്, പേപ്പര്‍ ഉള്‍പ്പെടെ) ഡിസ്‌പോസിബിള്‍ സാധനങ്ങളുടെ ഉപയോഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

• ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ക്ക് പകരം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുക. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും മേല്‍ വിഷയത്തിലുളള സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായത് പാലിക്കുകയും ചെയ്യുക.

• ജൈവ-അജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിക്കുക.

• ജൈവമാലിന്യം കമ്പോസ്റ്റിങ്ങിലൂടെ വളമാക്കുകയോ/ബയോഗ്യാസ് പ്‌ളാന്റ് സ്ഥാപിച്ച് അതില്‍ നിക്ഷേപിച്ച് ബയോഗ്യാസ് ആക്കി മാറ്റുകയോ ചെയ്യുക.

• അജൈവ വസ്തുക്കള്‍ പ്രത്യേകം തരംതിരിച്ച് വൃത്തിയാക്കി, ഉണക്കി സൂക്ഷിക്കുന്നതടക്കം ആയത് നിശ്ചിത അളവാകുമ്പോള്‍ പാഴ്വസ്തു വ്യാപാരികള്‍ക്ക് പുന:ചംക്രമണത്തിനായ് കൈമാറുകയും ചെയ്യുക.

• ശേഖരിക്കുന്ന പാഴ് വസ്തു വ്യാപാരികള്‍ക്ക് യഥാസമയം കൈമാറേണ്ടതുമാണ്.

• ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന കവറുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേതും, തുണിയിലോ, ചണത്തിലോ പേപ്പറിലോ തുടങ്ങി പ്രകൃതിക്കിണങ്ങുന്ന സഞ്ചികള്‍ കൈയ്യില്‍ കരുതുകയും ചെയ്യുക.

• സാധനങ്ങള്‍ പരാമവധി ഒരുമിച്ച് വാങ്ങാന്‍ ശ്രമിക്കേതും കടകളില്‍ പോകുമ്പോള്‍ പ്രത്യേകം പ്രകൃതി സൗഹൃദ സഞ്ചികള്‍ ആവശ്യാനുസരണം കൈയ്യില്‍ കരുതുകയും ചെയ്യുക.

• • അപകടകരമായ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കേണ്ടതും ആയത് പ്രത്യേകം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും പുന:ചംക്രമണത്തിനായി പാഴ് വസ്തു വ്യാപാരികള്‍ക്ക് നല്‍കേണ്ടതാണ്.

ഗ്രീന്‍ പ്രോട്ടോക്കോളും സര്‍ക്കാരും

2015 ദേശീയ ഗെയിംസ് സംസ്ഥാനത്ത് ആദ്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ഇവന്‍റാണ്. നൂറുശതമാനം വിജയകരമായി നടപ്പിലാക്കിയതാണ് ഇവന്‍റ് തികച്ചും ഡിസ്‌പോസിബിള്‍ രഹിതമായതിനാല്‍ വിദേശികളുടേതുള്‍പ്പെടെ അകമഴിഞ്ഞ പ്രശംസപ നേടുന്നതിന് കാരണമായി. അന്ന് തൊട്ട് സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതിക്ക് അര്‍ഹമായ പിന്തുണ നല്‍കിവരുന്നു. പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാ സര്‍ക്കാര്‍ പരിപാടികള്‍ക്കും നിര്‍ബന്ധമാക്കിയതോടെ പൊതുസമൂഹം അംഗീകരിക്കുന്ന മാലിന്യ പരിപാലന തത്വമായ ഗ്രീന്‍ പ്രോട്ടോക്കോള്‍ രൂപാന്തരപ്പെട്ടു.

മാതൃക സൃഷ്ടിച്ചവര്‍ ഒരുപാട് ഉണ്ട്

പുതിയ കാലത്ത് വിവാഹമായാലും വേറെ എന്ത് പരിപാടി ആയാലും ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളെ ചുമതല ഏല്‍പ്പിക്കുന്നത് കൂടി വരികയാണ്. ഇന്ന് ഒരുപാട് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് കൊണ്ട് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവാഹത്തിനായാലും മറ്റെന്ത് ചടങ്ങിനായാലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത് കൊണ്ട് അധികമായി പണം ചെലവാകില്ലെന്ന് ഉറപ്പ് പറയുകയാണ് ഈ രംഗത്ത് വലിയ മുന്നേറ്റം കൊണ്ട് വന്ന ഫെബിനോറ ഇവന്‍റ്സ് സിഇഒ ഫാത്തിമ ഫെബിൻ. സാധാരണക്കാര്‍ ഇത്തരം ചിന്തകളുടെ ആവശ്യമില്ല. കൃത്യമായി പ്ലാൻ ചെയ്ത് താങ്ങാനാകുന്ന ബജറ്റില്‍ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിപാടികൾ സംഘടിപ്പിക്കാമെന്നും ഫാത്തിമ ഫെബിൻ പറഞ്ഞു.

ടിഷ്യൂ പേപ്പറിന് പകരം വരുന്ന എല്ലാവര്‍ക്കും തുവാല അടക്കം കൊടുത്ത് കൃത്യമായ പ്ലാനിംഗോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്. മലപ്പുറത്ത് മികച്ച രീതിയില്‍ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഒരു വിവാഹം നടത്തിയതിന് ഫെബിനോറ ഇവന്‍റ്സിനെ തേടി കളക്ടറിന്‍റെ അംഗീകാരവും എത്തിയിരുന്നു. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കളാണ് എല്ലാ കാര്യങ്ങളിലും ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിൽ കുപ്പിവെള്ളം ഇതുവരെ ഉപയോഗിച്ചിട്ടില്ല. പ്രധാനവും ചില്ലു ഗ്ലാസുകളിൽ വെള്ളം നൽകുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേകമായ ജീവനക്കാരെ നിയോഗിച്ചാണ് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതെന്നും ഫാത്തിമ ഫെബിൻ കൂട്ടിച്ചേര്‍ത്തു.