മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരവട്ടേ കുരിശ് പോട്ടയിൽ പി വി ജോർജ് (67) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മുതൽ ജോർജിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മേരി വിദേശത്തുള്ള മകന്‍റെ അടുത്തായതിനാൽ, ജോർജ് വീട്ടിൽ തനിച്ചായിരുന്നു താമസം. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ നടന്നു. മക്കൾ: ബിൻസി (അധ്യാപിക, സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ, വെട്ടിക്കൽ), ബിനു (ഖത്തർ). മരുമക്കൾ: ഫാ. റോയ് വർഗീസ് കോളങ്ങത്ത് (വികാരി, ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളി, പ്രിൻസിപ്പൽ, എംഐഎൻ പബ്ലിക് സ്കൂൾ, മേക്കടമ്പ്), ആലിയാട്ടുകുടി സുമിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred