ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിൻ്റെ നിറത്തെ പറ്റിയും പാകിസ്ഥാൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ചവര്‍ ഇപ്പോള്‍ എവിടെയെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യപ്രശ്നത്തില്‍ മൗനം പാലിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും സിനിമക്കാര്‍ക്കുമെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്.
സിനിമാക്കാർ അടക്കമുള്ള സാംസ്കാരിക നായകന്മാരെ പൊക്കി കൊണ്ട് നടക്കുന്ന മലയാളികൾ ഓർക്കുക. ഏറ്റവും കൂടുതൽ സിനിമാക്കാർ ഉള്ള നഗരമാണ് കൊച്ചി. അതു പോലെ തന്നെ മറ്റ് സാംസ്കാരിക പ്രവർത്തകരും. ലക്ഷദ്വീപിലെ തെങ്ങിൽ അടിക്കുന്ന കുമ്മായത്തിൻ്റെ നിറത്തെ പറ്റിയും പാകിസ്ഥാൻ മുസ്ലിങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാത്തതിനെ പറ്റിയുമൊക്കെ വലിയ വായിൽ നിലവിളിച്ച ഒരുത്തനെയും ബ്രഹ്മപുരത്ത് കാണാത്തത് എന്താണ്? ലളിതമാണ് കാരണം. ഇപ്പൊ വായ തുറന്നാൽ കാരണഭൂതത്തെ കുറ്റം പറയേണ്ടി വരും. അങ്ങനെ വന്നാൽ ഇപ്പൊ കിട്ടി കൊണ്ടിരിക്കുന്ന പലതും കിട്ടാതാവും.
ഇവർക്കൊന്നും പൊതു സമൂഹത്തോട് യാതൊരു വിധ കടപ്പാടോ ബാധ്യതയോ ഇല്ല എന്ന് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ആയാൽ എങ്ങനെ സാമൂഹ്യ വിരുദ്ധൻ ആകും എന്നതിൻ്റെ ഉദാഹരണമാണ് ഇവരുടെ മനോഭാവം.വിധേയത്വം പാർട്ടിയോട് മാത്രം. പാർട്ടി പറഞ്ഞാൽ മാത്രം അനങ്ങുന്ന നാവും നട്ടെല്ലുമുള്ള കമ്മ്യൂണിസ്റ്റ് അടിമകളായ കുറേ റാൻ മൂളികൾ.എല്ലിൻ കഷണം വായിൽ ഉള്ള നായകൾക്ക് കുരയ്ക്കാൻ സാധ്യമല്ല. അത് സാധാരണമാണ്. പക്ഷേ ചിലപ്പോൾ അവ മുരളുകയെങ്കിലും ചെയ്യാറുണ്ട്. ഇവിടെ അത് പോലുമില്ല എന്നതാണ് ഖേദകരമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രഹ്മപുരം അഗ്നിബാധ: കൊച്ചി കോർപ്പറേഷനെ പ്രതിരോധത്തിലാക്കി അഗ്നിരക്ഷാസേനയുടെ റിപ്പോർട്ട്

