തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക് മാറ്റാൻ തീരുമാനമെന്നും പൊലീസ് അറിയിച്ചു.
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത് നിലവിൽ വേളാങ്കണ്ണിയിലെന്ന് പൊലീസ്. എരൂരിൽ ഏഴുപത് പിന്നിട്ട ഷൺമുഖനാണ് ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി ഒരുദിവസം നരകിച്ച് കഴിഞ്ഞത്. വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും. തത്കാലത്തേക്ക് കൊച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് സഹോദരന്റെ കോതമംഗലത്തെ വീട്ടിലേക് മാറ്റാൻ തീരുമാനമെന്നും പൊലീസ് അറിയിച്ചു.
വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ട് കിടപ്പിലായതാണ്.മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം ഈ വാടകവീട്ടിലുണ്ട്. മാസങ്ങളായി വാടക കുടിശ്ശികയാണ്.വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു.എന്നാൽ ഇന്നലെ രാത്രി അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസഅഥൻ അറിയുന്നത്. കൗൺസിലറുടെ പരാതിയിൽ മകൻ അജിത്തിനെതിരെ കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് ഷൺമുഖനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


