ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഫെയ്സ് ദി പീപ്പിളിൽ പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഫെയ്സ് ദി പീപ്പിളിൽ പറഞ്ഞു. കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ പറഞ്ഞു. 

വ്യാജ ആധാരം ഈടായി നൽകി,തൃശ്ശൂർ തുമ്പൂര്‍ സഹകരണ ബാങ്കിലും 'കരുവന്നൂര്‍ മോഡൽ' തട്ടിപ്പ്; അന്വേഷണവുമായി ഇഡി

https://www.youtube.com/watch?v=Ko18SgceYX8