തിരുവനന്തപുരം: അമേരിക്കയിൽ വിദഗ്ധ ചികിത്സക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേരളത്തിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. എകെജി സെന്‍റിലെത്തിയ കോടിയേരി ബാലകൃഷ്ണൻ പാര്‍ട്ടിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അവൈലബിൽ സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. 

വിദഗ്ധ പരിശോധക്കും ചികിത്സക്കും ആയാണ് കോടിയേരി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയത്. അവിടെ നിന്ന് ചികിത്സ തേടിയ ശേഷം തുടര്‍ ചികിത്സകൾ തിരുവനന്തപുരത്ത് തുടരാനാണ് തീരുമാനം. അധികം വൈകാതെ സംഘടനാ നേതൃത്വത്തിലും പൊതു പരിപാടികളിലും കോടിയേരി സജീവമാകും. 

ഹൂസ്റ്റണിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോടിയേരി ബാലകൃഷ്ണനെയും ഒപ്പമുണ്ടായിരുന്ന ഭാര്യ വിനോദിനിയേയും നടൻ ബാബു ആന്‍റണി സന്ദര്‍ശിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാംഅമേരിക്കയില്‍ ചികിത്സക്കെത്തിയ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി... 

15 , 16 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. വിശ്രമത്തിന് ശേഷം പാര്‍ട്ടി വേദികളിലും പൊതു വേദികളിലും കോടിയേരി ബാലകൃഷ്ണൻ സജീവമാകും. 

തുടര്‍ന്ന് വായിക്കാം: 'സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണര്‍ പദവി'; വിമര്‍ശനവുമായി കോടിയേരി...