Asianet News MalayalamAsianet News Malayalam

റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രം; വിശദീകരണവുമായി കോടിയേരി

പിണറായിക്കെതിരെ യുഡിഎഫും ബിജെപിയും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

kodiyeri balakrishnan explanation on red crescent life mission controversy
Author
Trivandrum, First Published Aug 14, 2020, 7:26 AM IST

തിരുവനന്തപുരം: റെഡ് ക്രസന്‍റിന്‍റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവർക്കു മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടക്കാഞ്ചേരിയിൽ വീട് നിർമ്മിക്കാനുള്ള ഏജൻസിയെ നിശ്ചയിച്ചതിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉപയോഗിച്ച് സർക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും കോടിയേരി.

kodiyeri balakrishnan explanation on red crescent life mission controversy

പിണറായിക്കെതിരെ യുഡിഎഫും ബിജെപിയും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios