തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക രാഷ്ട്രീയത്തിനെതിരെ സെപ്റ്റംബര്‍ 23 ന് സിപിഎം ഏരിയാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്‍മ സംഘടിപ്പിക്കും. 

കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കുകയാണ്. കേന്ദ്രശ്രമങ്ങള്‍ക്ക് ഒപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്. നൂറുദിന പരിപാടികളില്‍ പ്രതിപക്ഷത്തിന് ക്രിയാത്മക നിര്‍ദേശങ്ങളില്ല. കേരളത്തെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.