കഴിഞ്ഞ 45 വർഷമായി ഇടതുപക്ഷം ഭരിച്ച കൊല്ലം കോർപറേഷനിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നു. ആദ്യഘട്ട ഫലങ്ങൾ പ്രകാരം യുഡിഎഫ് ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ അധികാരത്തിലേക്ക് നീങ്ങുന്നതായും സൂചനകളുണ്ട്.

കൊല്ലം: കഴിഞ്ഞ 45 വർഷക്കാലം ഇടതുപക്ഷത്തിന് പരാജയം അറിയാതെ മുന്നേറാൻ സാധിച്ച കൊല്ലം കോർപറേഷനിൽ വൻ തിരിച്ചുവരവ് നടത്തുകയാണോ യുഡിഎഫ്? ആദ്യ രണ്ട് ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോർപറേഷനിൽ യു.ഡി.എഫ് എൽഡിഎഫിനേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ പതിനൊന്ന് ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിലുണ്ട്. അഞ്ച് സീറ്റുകളിൽ മുന്നിലുള്ള എൽഡിഎഫിന് നാല് സീറ്റിൽ മുന്നിലുള്ള ബി.ജെ.പി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ തിരിച്ചടി കൊല്ലത്ത് ഇടതുപക്ഷം നേരിട്ടിട്ടില്ല.

തിരുവനന്തപുരം കോർപറേഷനിൽ ആദ്യമായി എൻഡിഎ അധികാരം പിടിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 27 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 15 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിലുള്ളത്. 12 സീറ്റുകളിൽ യു.ഡി.എഫിന് മേൽക്കൈയുണ്ട്.