കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് മുന്നേറുകയാണ്.
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് മുന്നേറുകയാണ്. നിലവിൽ യുഡിഎഫ് 13 സീറ്റിലും എൽഡിഎഫ് 11 സീറ്റിലുമാണ് മുന്നേറുന്നത്. കോഴിക്കോട് കോര്‍പ്പറേഷൻ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ് ആദ്യത്തെ ലീഡ് നില. അതേസമയം, കണ്ണൂര്‍ കോര്‍പ്പറേഷനിലും യുഡിഎഫ് മുന്നേറുകയാണ്. നിലവിൽ കണ്ണൂരിൽ യുഡിഎഫ് ഏഴിടത്തും എൽഡിഎഫ് മൂന്നിടത്തും രണ്ടിടത്ത് എൻഡിഎയുമാണ് മുന്നേറുന്നത്.


