തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പർക്ക പരിപാടി എൻ എസ് എസ് ബഹിഷ്‌കരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്നതിനാലാണ് ബഹിഷ്കരണമെന്ന് എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കൊപ്പം രാവിലെ എട്ടരയ്ക്ക് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്.

എൻ എസ് എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡൻറിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പായില്ല, മുന്നോക്ക സംവരണം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി, ദേവസ്വം ബോർഡ് നടത്തിപ്പിൽ അതൃപ്തിയുണ്ടെന്നും കൊല്ലം എൻ എസ് എസ് താലൂക്ക് യൂണിയൻ വ്യക്തമാക്കി.