മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ കൊണ്ടോട്ടി എംഎൽഎ  ടിവി ഇബ്രാഹിം ക്വാറന്റീനിലേക്ക് മാറി. മലപ്പുറം ജില്ലയിൽ കൊവിഡ് ആശങ്ക തുടരുകയാണ്. പൊന്നാനിക്ക് പുറമേ നിലന്പൂർ, കൊണ്ടോട്ടി നഗരസഭകൾ നിയന്ത്രിതമേഖലകളാണ്. ഇവിടങ്ങളിൽ സന്പർക്ക രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയാകുകയാണ്. ഇന്നലെ പുറത്ത് വിട്ട കണക്കുകളനുസരിച്ച് ജില്ലയിൽ  619 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1413 പേർക്ക് രോഗം ബാധിച്ചു.

അതേ സമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് ഇന്നും നാല് പേർക്ക് ഇന്നലെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്.