പ്രതിമാസം 1500 രൂപാ വീതം നൽകാമെന്ന് മെമ്പർമാർ,സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ KR സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം നൽകും

തൃശ്ശൂര്‍:വാടക കൊടുക്കാനില്ലാതെ പെരുവഴിയിലായ വൃദ്ധദമ്പതികള്‍ക്ക് ആശ്വാസം,താമസിക്കാന്‍ വീടൊരുക്കുമെന്ന് കൊരട്ടിപഞ്ചായത്ത് പ്രഖ്യാപിച്ചു.കൊരട്ടി സ്വദേശികളായ ജോർജ് , മേരി ദമ്പതികളാണ് പെരുവഴിയിലായത്.വാടക വീട്ടിൽ നിന്ന് ഇറക്കിവിട്ടതിനെത്തുടർന്നാണ് പെരുവഴിയിലായത്.മറ്റൊരു വീട് കിട്ടിയശേഷം മാറാമെന്ന് ഉറപ്പ് നൽകിയെങ്കിലും വീട്ടുടമ സമ്മതിച്ചില്ല.വീട്ടുസാധനങ്ങൾ പുറത്ത് കൂട്ടിയിട്ടു.ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ പ്രശ്നത്തിൽ കൊരട്ടി പഞ്ചായത്ത് ഇടപെട്ടത്.

വാടക മുടങ്ങി, തൃശൂരിൽ വൃദ്ധദമ്പതികളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു

ചാലക്കുടിയിൽ വാടക വീടൊരുക്കും.പ്രതിമാസം 1500 രൂപാ വീതം നൽകാമെന്ന് കൊരട്ടി പഞ്ചായത്ത് മെമ്പർമാർ അറിയിച്ചു.സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ KR സുമേഷ് 1000 രൂപയും പഞ്ചായത്ത് അംഗം സത്യൻ 500 രൂപയും പ്രതിമാസം നൽകും.ദമ്പതികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്

തൃശൂരിൽ വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവം: ചാലക്കുടിയിൽ വാടക വീടൊരുക്കും