കൊച്ചി: സഭ തർ‍ക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമ ചെറിയ പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരെ സർക്കാർ  അപ്പീൽ നൽകി. സിംഗിൾ ബ‌ഞ്ച് ഉത്തരവ്  അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.  

പള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന മുൻ ഉത്തരവിന് വിരുദ്ധമാണ് സിആർപിഎപിനെ ഇടപെടീക്കാനുള്ള ഇപ്പോഴത്തെ ഉത്തരവെന്നും സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നു. ഈ മാസം 8 നകം പള്ളി ഏറ്റെടുക്കനാണ് സിംഗിൾ ബ‌ഞ്ച് നേരത്തെ  ഉത്തരവിട്ടത്. 
 

Read Also: കോൺ​ഗ്രസിന് തൊലിപ്പുറത്തെ ചികിത്സ മതിയെന്ന് ചെന്നിത്തലയും സുധാകരനും; നേതൃമാറ്റം അനിവാര്യമെന്ന് കൊടിക്കുന്നിൽ