കൊച്ചി: കോതമംഗലം പള്ളി കേസിൽ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പിന്മാറി. ജസ്റ്റിസ് സി ടി രവികുമാർ അടങ്ങിയ ഡിവിഷൻ ബഞ്ചണ് സർക്കാർ, യാക്കോബായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഹർജി നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും. പള്ളി സിആർപിഎഫിനെ  ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച്  ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്.