കൊച്ചി: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടാം തിയ്യതിക്കകം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഡിവിഷൻ ബെ‌ഞ്ചിന്റെ നിർദ്ദേശം. സർക്കാർ പള്ളി ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബ‌ഞ്ച് നടപടി. 

കോടതിയലക്ഷ്യ കേസിൽ മറ്റ് നിർദ്ദശങ്ങൾ പാസാക്കാൻ സിംഗിൾ ബെഞ്ചിന് കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.