Asianet News MalayalamAsianet News Malayalam

കോട്ടക്കൽ മുനിസിപ്പാലിറ്റി ഭരണം സിപിഎമ്മിന് നഷ്ടമാകും; ലീഗിൽ സമവായമായി, ജയിച്ച വിമതര്‍ രാജിവെക്കും

കോട്ടക്കലിൽ മുസ്ലിം ലീഗിലെ വിഭാഗീയത നഗരസഭ ഭരണം നഷ്ടപ്പെടുത്തിയ പശ്ചാത്തലത്തിലാണ്  ജില്ല നേതൃത്വം ഇടപെട്ടത്

Kottakkal municipality CPIM rule might end as rebels shook hands with Muslim league kgn
Author
First Published Dec 12, 2023, 8:15 PM IST

മലപ്പുറം: കോട്ടക്കലിൽ മുസ്ലിം ലീഗിൽ സമവായമായി. സിപിഎം പിന്തുണയോടെ മുനിസിപ്പൽ ചെയർ‌പേഴ്സണായ മുഹ്സിന പൂവൻമഠത്തിലും വൈസ് ചെയർമാൻ പിപി ഉമ്മറും രാജിവെക്കുമെന്ന് വ്യക്തമാക്കി. ഇവരുടെ ആവശ്യപ്രകാരം മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു. അബ്ദുറഹ്മാൻ രണ്ടത്താണി കൺവീനറായി അഡ്ഹോക്ക് കമ്മറ്റി നിലവിൽ വന്നു. 

കോട്ടക്കലിൽ മുസ്ലിം ലീഗിലെ വിഭാഗീയത നഗരസഭ ഭരണം നഷ്ടപ്പെടുത്തിയ പശ്ചാത്തലത്തിലാണ്  ജില്ല നേതൃത്വം ഇടപെട്ടത്. സിപിഎം കൗൺസിലർമാരുടെ പിന്തുണയോടെ മുസ്ലിം ലീഗ് വിമതർ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിച്ചതോടെയാണിത്. നഗരസഭയിലെ നേതൃമാറ്റ സമയത്ത് ഏകപക്ഷീയമായി അധ്യക്ഷ സ്ഥാനാർത്ഥിയെ തീരുമാനിച്ചതാണ് ഒരുവിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. തുടർന്ന് 9 സിപിഎം കൗൺസിലർമാരുടെ പിന്തുണയോടെ ലീഗ് വിമതർ ഭരണം പിടിക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ ഏകാധിപത്യ നിലപാടിനോടാണ് എതിർപ്പെന്നും നടപടിയിൽ ഭയമില്ലെന്നും വിമത കൗൺസിലർമാർ ആവർത്തിച്ചു. വിമതര്‍ നിലപാട് മാറ്റുന്നതോടെ ഭരണചക്രം കുറച്ച് ദിവസം കൈപ്പിടിയിലാക്കിയ സിപിഎമ്മിന് തിരിച്ചടിയാവും.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios