അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ പിടിച്ചിട്ടു

കോട്ടയം: അടിച്ചിറ-പാറോലിക്കൽ ഗേറ്റുകൾക്കിടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം - എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player