Asianet News MalayalamAsianet News Malayalam

പൂജ്യത്തില്‍ നിന്ന് 17 ലേക്ക്; നാല് ദിവസങ്ങള്‍ക്കിടെ കൊവിഡ് മുക്തിയില്‍ നിന്ന് കനത്ത ആശങ്കയിലായി കോട്ടയം

അതേസമയം, എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.

Kottayam is under heavy concern from Covid for four days
Author
Kottayam, First Published Apr 27, 2020, 7:16 PM IST

കോട്ടയം: നാല് ദിവസം പിന്നിടുമ്പോൾ കൊവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായ വർധനവിൽ ആശയങ്കയോടെ കഴിയുകയാണ് കോട്ടയം ജില്ല. നാല്  ദിവസങ്ങൾക്ക് മുമ്പ് ഒരു കൊവിഡ് രോ​ഗികളുപോലും ഇല്ലാതിരുന്ന ജില്ലയിൽ ഇന്നത്തെ കണക്കുകൾ കൂടി വന്നതോടെ 17 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ കോട്ടയത്തെ റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ആറ് പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോ​ഗികളുടെ എണ്ണം കൂടുന്നതിനാൽ ജില്ലയിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം. ജില്ലയിൽ അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. തീവ്രബാധിത പ്രദേശമായ തലയോലപ്പറമ്പ് പഞ്ചായത്തിനോട് ചേർന്ന ഉദയനാപുരം, മറവൻതുരുത്ത്, തലയോലപറമ്പ് പഞ്ചായത്തുകളിലെ ചില വാർഡുകളും ഹോട്ട്സ്പോട്ടാകും.

മെയ് 3 വരെ ജില്ലയിൽ നിയന്ത്രണങ്ങളുണ്ടാവും. അതിൽ തന്നെ അടുത്ത മൂന്ന് ദിവസം ക‍ർശന നിയന്ത്രണം പാലിക്കേണ്ടി വരും. രോ​ഗവ്യാപനം തടയാൻ കൂടുതൽ റാൻഡം ടെസ്റ്റുകൾ വേഗത്തിൽ നടത്തുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു. അതേസമയം, എറണാകുളം - കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. 

നാല് ദിവസം പിന്നിടുമ്പോഴുള്ള കോട്ടയത്തെ കണക്കുകൾ ഇങ്ങനെ

27- 4- 2020

Kottayam is under heavy concern from Covid for four days

26-4-2020

Kottayam is under heavy concern from Covid for four days

25-4-2020

Kottayam is under heavy concern from Covid for four days

24-4-2020

Kottayam is under heavy concern from Covid for four days

23-4-2020

Kottayam is under heavy concern from Covid for four days

22-4-2020

Kottayam is under heavy concern from Covid for four days

അതേസമയം, ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു. 123 പേർ ചികിത്സയിലാണ്. 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19,812 പേർ വീടുകളിലാണ്. 489 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേർ ആശുപത്രിയിലായി. 23,271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കി.

Read Also: കൊവിഡ് രോഗികൾ കൂടി; കോട്ടയത്ത് മൂന്ന് ദിവസത്തേക്ക് കൂടി കർശന ലോക്ക് ഡൗൺ

Follow Us:
Download App:
  • android
  • ios