ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. നാട്ടുകാർ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കോട്ടയം: കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. നാട്ടുകാർ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പക്ഷേ ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും കോട്ടയം മെഡിക്കൽ കോളജിലാണ്.