കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് കളക്ടർ സാംബശിവ റാവു അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തിൽ വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി ഒരു യോഗം ചേരുകയുണ്ടായി. യോഗത്തിൽ സംഘടനാ പ്രതിനിധികൾ ചില അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലയിൽ കൊവിഡ് രോഗവ്യാപന പശ്ചാത്തത്തലം വിലയിരുത്തി ഇക്കാര്യത്തിൽ അതാത് സമയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അത് ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി.