അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകിയെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്.
കൊച്ചി: ഐസിയു പീഡന കേസിലെ അതിജീവതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകിയെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്.
ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നൽകിയിരുന്നില്ല. അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ പുനപരിശോധന ഹർജിയിൽ വേനലവധിയ്ക്ക് ശേഷം വാദം കേൾക്കാമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭാ അന്നമ്മാ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
