പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്നനാണ് എന്നു പറയാൻ ആരുമില്ലെന്നുമായിരുന്നു എം കെ രാഘവന്‍റെ പരാമർശം.ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടിന് കെപിസിസി അധ്യക്ഷന്‍റെ നിർദ്ദേശം
തിരുവനന്തപുരം:കോൺഗ്രസ് നേതൃത്വത്തിനെതിരായ എംകെ രാഘവന്‍റെ പ്രസംഗത്തില്‍ കെപിസിസി റിപ്പോർട്ട് തേടി.ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടിന് കെപിസിസി അധ്യക്ഷന്‍ നിർദ്ദേശം നല്‍കി.പാർട്ടിയിൽ സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതെ ഇരിക്കണമെന്നും രാജാവ് നഗ്നനാണ് എന്നു പറയാൻ ആരുമില്ലെന്നും ആയിരുന്നു എം കെ രാഘവന്‍റെ പരാമർശം.പി ശങ്കരൻ അനുസ്മരണ ചടങ്ങിനിടെയായിരുന്നു എം കെ രാഘവന്‍റെ വിമർശനം.വിമർശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് പാർട്ടി മാറി.പുകഴ്ത്തൽ മാത്രമായി മാറുന്നു . പാര്‍ട്ടിയില്‍ സംഘടന തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചു.സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അർഹരെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താവുമെന്നും അദ്ദേഹം ചോദിച്ചു.അതേസമയം നേതൃത്വത്തിനെതിരായ എം കെ രാഘവന്‍റെ വിമർശനങ്ങളോട് വിഎം സുധീരൻ പ്രതികരിച്ചില്ല.വി എം സുധീരൻ ഇരിക്കുന്ന വേദിയിലായിരുന്നു എം കെ രാഘവൻ സംഘടനയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്
ജാതി പരിഗണിക്കണമെന്ന് ദേശീയ നേതാവ്, സ്വീകാര്യതയാണ് മാനദണ്ഡമെന്ന് എംപി, തരൂരിനായി വാദം
