Asianet News MalayalamAsianet News Malayalam

പിണറായി ഭീകരജീവിയെന്ന് കെ സുധാകരൻ; 'ചക്കിക്കൊത്ത ചങ്കരനെ പൊലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാർ'

പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഡി സതീശൻ പറഞ്ഞു.

kpcc president k sudhakaran attacks chief minister pinarayi vijayan says he is like Terror creature
Author
First Published Sep 6, 2024, 12:40 PM IST | Last Updated Sep 6, 2024, 12:52 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷൻ  കെ സുധാകരൻ.പിണറായി വിജയൻ ഭീകരജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. 

എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഞാൻ, എന്‍റെ കുടുംബം, എന്‍റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലക്ഷ്യം. ഈ നാട്ടിലെ ജീവിതങ്ങളുടെ ഹൃദയതുടിപ്പ് മനസിലാക്കാൻ പോലും അറിയാത്ത ഒരു ഭീകര ജീവിയാണ് തന്‍റെ നാട്ടുകാരനായ പിണറായി വിജയൻ എന്നും കെ സുധാകരൻ പറഞ്ഞു.

പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയെ വെച്ചുകൊണ്ട് ഒരു ദിവസം പോലും ഇനി മുന്നോട്ട് പോകാനാകില്ല. രാജിവെച്ചില്ലെങ്കില്‍ പിണറായി വിജയനെ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനത രംഗത്തവരുമെന്നും കെ സുധാകരൻ പറഞ്ഞു.കുറ്റവാളികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ദീപ ദാസ് മുൻഷി പറഞ്ഞു. അഴിമതി നിറഞ്ഞ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി.  ഭരണം അവസാനിക്കുന്നതിന്‍റെ വെപ്രാളം ആണ് മുഖ്യമന്ത്രിക്കെന്നും അപായമണി മുഴങ്ങുന്നത് അദ്ദേഹം അറിയുന്നുണ്ടെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.

പിണറായി വിജയൻ മഹാഭീരുവെന്ന് വിഡി സതീശൻ

ഈ സര്‍ക്കാരിനെ ജനങ്ങള്‍ വിചാരണ ചെയ്യുകയാണെന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ചിൽ സംസാരിച്ചുകൊണ്ട് വിഡി സതീശൻ പറഞ്ഞു. സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളത്.ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകും. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ആരോപണവും വിഡി സതീശൻ ആവര്‍ത്തിച്ചു. തൃശ്ശൂരിൽ ഒരു കമ്മീഷണർ പൂരം കലക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ എവിടെയായിരുന്നു? പിണറായി വിജയൻ ഇനി അറിയപ്പെടുന്നത് പൂരം കലക്കി വിജയൻ എന്നാകുമെന്നും വിഡി സതീശൻ ആരോപിച്ചു.

നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ആണ് ബിജെപിയുടെ സഹായം തേടുന്നത്. ബിജെപിയുടെ തണലിലാണ് പിണറായി വിജയൻ ജീവിക്കുന്നത്. പി ശശിയെയും അജിത് കുമാറിനെയും മാറ്റാനുള്ള ധൈര്യം പിണറായിക്കില്ല. മഹാഭീരുവാണ് മുഖ്യമന്ത്രി. സിപിഎമ്മിനെ കേരളത്തിന്‍റെ മണ്ണിൽ കുഴിച്ചുമൂടി വാഴവെച്ചിട്ടേ പിണറായി വിജയൻ പോകു.അതിനുള്ള കർമ്മങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. പൊലീസുകാര്‍ക്കെതിരെയും വിഡി സതീശൻ രൂക്ഷ വിമര്‍ശനം നടത്തി. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ അമിതാധികാരം ഉപയോഗിച്ചാൽ ചെവിയിൽ നുള്ളിക്കോ. മുകളിൽ ഇരിക്കുന്നവനെ സുഖിപ്പിക്കാൻ നോക്കണ്ട.ഒറ്റ ഒരുത്തനെയും വെറുതെ വിടില്ല. അപകടത്തിൽ പെട്ടാൽ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാൻ. എസ് പി സുജിത്ത് ദാസിനെ സർവീസിൽ തന്നെ വെക്കാൻ പാടില്ല. സമരത്തെ തല്ലി ഒതുക്കാമെന്ന് കരുതേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

 

ഓണം വന്നേ! വര്‍ണാഭക്കാഴ്ചകളുമായി അത്തച്ചമയ ഘോഷയാത്ര, ആഘോഷ നിറവിൽ തൃപ്പൂണിത്തുറ, നാടെങ്ങും ആവേശം

മുട്ടിൽ മരം മുറി കേസ് അന്വേഷിച്ചതിന്‍റെ വിരോധമെന്ന് ഡിവൈഎസ്‍പി വിവി ബെന്നി; 'മാനനഷ്ട കേസ് നല്‍കും'

 

Latest Videos
Follow Us:
Download App:
  • android
  • ios