Asianet News MalayalamAsianet News Malayalam

'പിണറായി കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയക്കാരൻ'; കേന്ദ്ര അന്വേഷണം തന്നെ വേണമെന്ന് മുല്ലപള്ളി

സ്വർണ്ണക്കടത്തിൻ്റെ ഒരു ഭാഗം മാത്രമെ എൻഐഎ അന്വേഷിക്കൂവെന്നും എല്ലാ വശവും പുറത്ത് വരാൻ സിബിഐ  അന്വേഷണം വേണമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. എൻഐഎ അന്വേഷണത്തിൽ കാലവിളമ്പം വരുന്നതെന്ത് കൊണ്ടാണെന്ന് എൻഐഎ വിശദീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. 

kpcc president mullapally ramachandran demands central agency investigation in secretariat fire
Author
Trivandrum, First Published Aug 26, 2020, 4:35 PM IST

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപിടുത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നേരത്തെ ഇടിമിന്നലേറ്റു, ഇന്നലെ തീപിടുത്തം, എൻഐഎക്ക് നൽകേണ്ട പല ഫയലുകളും കത്തിയെന്നാണ് വിവരമെന്ന് പറഞ്ഞ മുല്ലപ്പള്ളി എൻഐഎ അന്വേഷണം ഇഴയുകയാണെന്നും, സ്വര്‍ണക്കടത്തിന്‍റെ മുഴുവൻ വിവരങ്ങളും പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

സ്വർണ്ണക്കടത്തിൻ്റെ ഒരു ഭാഗം മാത്രമെ എൻഐഎ അന്വേഷിക്കൂവെന്നും എല്ലാ വശവും പുറത്ത് വരാൻ സിബിഐ  അന്വേഷണം വേണമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. എൻഐഎ അന്വേഷണത്തിൽ കാലവിളമ്പം വരുന്നതെന്ത് കൊണ്ടാണെന്ന് എൻഐഎ വിശദീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. 

ധീരനാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും നയതന്ത്ര ഫയലുകൾ സുരക്ഷിതമാണോ എന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തീപിടുത്തം നടക്കുമ്പോൾ രണ്ട് സിപിഎം പ്രവർത്തകർ അവിടെ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ കെപിസിസി അധ്യക്ഷൻ ചീഫ് സെക്രട്ടറി മാധ്യമ പ്രവർത്തകരെ വരെ തള്ളി നീക്കിയെന്നും ആരോപിച്ചു.

വിശ്വാസ് മേത്ത താമസിയാതെ മറ്റൊരു ശിവശങ്കറായി മുഖ്യമന്ത്രിയുടെ കഴുത്തിലെ കുരുക്കാകുമെന്നും ചീഫ് സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും അറിവോടെയുള്ള ഒത്ത് കളിയോടെയാണ് തീപിടുത്തമെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു. 

ശിവശങ്കർ വിദേശയാത്ര നടത്തിയ രേഖകളും കത്തിപ്പോയെന്നാണ് മനസിലാക്കുന്നതെന്നും ചീഫ് സെക്രട്ടറിക്ക് നോബേൽ സമ്മാനം നൽകാൻ ശുപാർശ ചെയ്യാൻ പിആർ ഏജൻസിയെ ഏൽപ്പിക്കൂവെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കേരളത്തിൽ ഭരണസ്തംഭനമുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ രാഷ്ട്രീയക്കാരനാണ് പിണറായിയെന്നും പ്രസ്താവിച്ചു. ജർമനിയിൽ 1933 ൽ പാർലമെൻ്റ് തീയിട്ടത് പോലെയാണ് പിണറായിയുടെ നടപടിയെന്നും ഗീബൽസിയൻ തന്ത്രമാണ് കോടിയേരി നടത്തുന്നത് മുല്ലപ്പള്ളി ആരോപിച്ചു. സ്പീക്കർ നിയമസഭയിൽ പ്രതിപക്ഷത്തതിന് ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്നും അനാദരവ് കാട്ടിയെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. 

Follow Us:
Download App:
  • android
  • ios