ജിയോ ജോസഫുമായി വിജിലൻസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിൽ എത്തിയെങ്കിലും ഇയാൾ എൻഡോസ്കോപ്പി ചെയ്യാൻ തയ്യാറാവുന്നില്ല.
കണ്ണൂര്‍: വിജിലൻസ് പിടികൂടിയ കെഎസ്ഇബി സബ്ബ് എഞ്ചിനീയര്‍ കൈക്കൂലി പണം വിഴുങ്ങിയതായി സംശയം. അഴീക്കോട് കെഎസ്ഇബിയിലെ സബ്ബ് എഞ്ചിനീയറായ ജിയോ എം ജോസഫാണ് വിജിലൻസ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത് തടയാനായി പണം വിഴുങ്ങിയതായി സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് വിജിലൻസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ - ജിയോ എം ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൂതപ്പാറ സ്വദേശിയായ അബ്ദുൾ ഷുക്കൂര്‍ പരാതിയുമായി വിജിലൻസിനെ സമീപിച്ചിരുന്നു. വിജിലൻസ് നൽകിയ നോട്ടുമായി ഇയാൾ ജിയോ എം ജോസഫിനെ കാണുകയും പണം കൈമാറുകയും ചെയ്തു.
ഇടപാട് നടന്നതിന് തൊട്ടുപിന്നാലെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ജിയോ ജോസഫിനെ പിടികൂടി. എന്നാൽ ദേഹപരിശോധന നടത്തിയിട്ടും പരിസരത്ത് തെരഞ്ഞിട്ടും അബ്ദുൾ ഷുക്കൂര്‍ നൽകിയ പണം മാത്രം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് ഇയാൾ പണം വിഴുങ്ങിയെന്ന സംശയം വിജിലൻസിനുണ്ടായത്.
ഇതോടെ ഇയാളുമായി വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി. എന്നാൽ എൻഡോസ്കോപ്പി ചെയ്യാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തോട് ജിയോ ജോസഫ് സഹകരിക്കുന്നില്ലെന്നാണ് വിവരം. എറണാകുളം ആലങ്ങാട് സ്വദേശിയാണ് ജിയോ ജോസഫ്. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ജിയോ ജോസഫിനെ പിടികൂടിയത്.
- തെറിവിളി കേട്ടത് കേരളത്തിലെ പൊലീസ് മേധാവികളും കളക്ടർമാരുമടക്കം നൂറിലധികം ഉദ്യോഗസ്ഥർ, അറസ്റ്റ്
- പണിമുടക്കിയ ജീവനക്കാരിൽ നിന്ന് നഷ്ടം തിരിച്ചു പിടിക്കാൻ കെഎസ്ആർടിസി : ശമ്പളത്തിൽ നിന്നും പിടിക്കുക ഒൻപതര ലക്ഷം
- ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: വൃഷ്ടി പ്രദേശത്ത് കനത്ത മഴ
- സംസ്ഥാനത്ത് ഡെങ്കിപ്പനിയേക്കാൾ ജീവനപഹരിച്ച് പേവിഷ ബാധ; ഈ മാസം മാത്രം 5 മരണം
പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവർ കുത്തിവയ്പ്പ് മുൻകൂർ എടുക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി.
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട ചിലർ പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷൻ എടുത്ത ശേഷവും മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രതിരോധ വാക്സീന്റെ ഗുണനിലവാര കുറവാണ് ഇതിന് കാരണമെന്ന് പല കോണുകളിൽ നിന്ന് പരാതിയും ഉയർന്നു. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
