പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍ കമ്മിറ്റി നിര്‍ദേശം അടുത്ത ബോര്‍ഡ് യോഗത്തിൽ അവതരിപ്പിക്കും. സെപ്തംബറിൽ കൂടുതൽ വൈദ്യതി വാങ്ങാനായി വീണ്ടും ടെൻഡര്‍ വിളിക്കും. അദ്യടെൻ‍ഡറിൽ യൂണിറ്റിന് 12 രൂപ കമ്പനികള്‍ ചോദിച്ചതിനാൽ കരാറുണ്ടാക്കിയില്ല . ജനുവരിൽ മുതൽ മേയ് 15 വരെയുള്ള വൈദ്യുതി വാങ്ങൽ കരാറുകള്‍ക്കുള്ള നടപടികള്‍ തുടങ്ങാനും കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ദീര്‍ഘകാല കരാറുകള്‍ക്ക് ടെൻഡറുകള്‍ വിളിച്ചങ്കിലും ന്യായമായ നിരക്കിൽ കിട്ടാത്തതിനാൽ കരാറായില്ല. റീ ടെന്‍ഡര്‍ നടപടികള്‍ക്ക് സര്‍ക്കാരിനോട് ആലോചിക്കുകയാണ് കെഎസ്ഇബി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred