വയോധികയായ ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി യുവാവ്. പുനലൂരിലാണ് സംഭവം. പുനലൂർ എച്ച് എസ് വാർഡ് വലിയ കാലായിൽ ദർഭവിള വീട്ടിൽ സെത്തും ബിവിഎന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്

കൊല്ലം: വയോധികയായ ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി യുവാവ്. പുനലൂരിലാണ് സംഭവം. പുനലൂർ എച്ച് എസ് വാർഡ് വലിയ കാലായിൽ ദർഭവിള വീട്ടിൽ സെത്തും ബി വിഎന്ന 70 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ ഭർത്താവായ ഉസ്മാനെ (60)പുനലൂർ പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ഭാര്യ ഹസീനയുമായി വഴക്കിട്ട ഉസ്മാൻ ഹസീനയെ മർദിക്കുന്നതിനിടെ തടസ്സം പിടിക്കാൻ എത്തിയതായിരുന്നു സെത്തും ബിവി. ഇതോടെ ഉസ്മാൻ സെത്തും ബീവിയെ ക്രൂരമായി മർദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിയേറ്റു തറയിൽ വീണ ഇവരെ ആഞ്ഞ് ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സെത്തും ബിവീയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപും ഇയാൾ ഭാര്യയെയും ഭാര്യാ മാതാവിനെയും നിരന്തരം മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

YouTube video player