''കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളില്‍, ജലനിരപ്പില്‍ നിന്ന് വളരെ താഴെയായിട്ടാണ് ഇതിപ്പോള്‍ സ്ഥിതിചെയ്യുന്നത്.''
തിരുവനന്തപുരം: ഇടുക്കി ജലാശയത്തില്‍ നിന്ന് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്ന
'മോണിംഗ് ഗ്ലോറി ഇന്‍ടേക്കി'ന്റെ ചിത്രം പങ്കുവച്ച് കെഎസ്ഇബി. കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളില്‍ ജലനിരപ്പില്‍ നിന്ന് വളരെ താഴെയായിട്ടാണ് മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് സ്ഥിതി ചെയ്യുന്നതെന്നും നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലെടുത്ത ചിത്രമാണിതെന്നും കെഎസ്ഇബി പറഞ്ഞു.
കെഎസ്ഇബി കുറിപ്പ്: ''ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള ഒരു ബഹുനിലക്കെട്ടിടത്തെയാവും ഓര്‍മ്മിപ്പിക്കുക. എന്നാല്‍, ഇത് ഒരു വെറും കെട്ടിടമല്ല. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്റെ പേരു. ഇടുക്കി ജലാശയത്തില്‍ നിന്ന് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്നത് ഇവിടെനിന്നാണ്. ജലം ഈ നിര്‍മ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടര്‍ന്ന് പവര്‍ടണലിലൂടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകല്‍പ്പന.''
''കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളില്‍, ജലനിരപ്പില്‍ നിന്ന് വളരെ താഴെയായിട്ടാണ് ഇതിപ്പോള്‍ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, മോണിംഗ് ഗ്ലോറി'യെ ഇന്ന് നമുക്ക് കാണാനേ കഴിയില്ല. ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനുമുമ്പുള്ള കാഴ്ച്ചയാണിത്. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് ഈ ചിത്രമെടുത്തത്.''
'റസാഖിന്‍റേത് വെറുമൊരു ആത്മഹത്യയല്ല'; സുഹൃത്തുക്കള്‍ പറയുന്നു....

