Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇ റെയ്ഡ്; മൂന്നാം ദിവസവും സിപിഎം ഇരുട്ടിൽ, വിശദീകരിക്കാതെ മുഖ്യമന്ത്രി; സിപിഐ മന്ത്രി രാജുവിന് അതൃപ്തി

വിജിലൻസ് റെയ്ഡിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രി കെ രാജു. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കും വിധമുള്ള അന്വേഷണം സർക്കാർ ഏജൻസിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കെ രാജു അഭിപ്രായപ്പെട്ടു. 
 

ksfe fraud raid cpi k raju
Author
Thiruvananthapuram, First Published Nov 30, 2020, 1:08 PM IST

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച് ഉടലെടുത്ത വിവാദത്തില്‍ മൂന്നാം ദിവസവും ഇരുട്ടിൽ. വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പാർട്ടിയിൽ വിശദീകരിച്ചിട്ടില്ല. വിവാദത്തിൽ തീരുമാനമെടുക്കാതെ അവയലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റും തുടരുകയാണ്. അതിനിടെ, വിജിലൻസ് റെയ്ഡിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രി കെ രാജുവും രംഗത്തെത്തി. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കും വിധമുള്ള അന്വേഷണം സർക്കാർ ഏജൻസിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കെ രാജു അഭിപ്രായപ്പെട്ടു. 

മുഖപത്രത്തിലൂടെ കെഎസ്എഫ്ഇ റെയ്‌ഡില്‍ കടുത്ത അതൃപ്തി സിപിഐ അറിയിച്ചിരുന്നു. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിൻ്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സിപിഐ പറയുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോടെ എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു.

Also Read: കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്: സിപിഎം നേതാക്കളുടെ വിമര്‍ശനം നീളുന്നത് മുഖ്യമന്ത്രിക്ക് നേരെ

Follow Us:
Download App:
  • android
  • ios