സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു

ഇടുക്കി: ഇടുക്കി ചേലച്ചുവട്ടില്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ഇടുക്കി ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് എട്ടു പേ‍ർക്ക് പരിക്കേറ്റത്. തൊടുപുഴയിൽ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുമ്പോൾ എതിരെ വന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഹൈമാസ് ലൈറ്റിന്റ പോസ്റ്റിൽ ഇടിച്ച് നിന്നു. ബസിന്‍റെ മുന്‍ഭാഗത്താ് ടോറസ് ലോറി ഇടിച്ചത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടനെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപകടത്തില്‍ നിസാര പരുക്കേറ്റ ഏഴു പേരെ ചേലച്ചുവട് സി.എസ് ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 

ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News